ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലി അസംതൃപ്തി പുകയുന്നതിനിടെ, മഹായുതി സഖ്യത്തിലെ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന (ഷിൻഡെ) അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷൻ അജിത് പവാർ, ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായാണ് അമിത് ഷാ വ്യാഴാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഇതുവരെ 182 സ്ഥാനാർഥികളെയാണ് മഹായുതി പ്രഖ്യാപിച്ചത്. ഇതിൽ ബി.ജെ.പി -99, ശിവസേന (ഷിൻഡെ) -45, എൻ.സി.പി-38 എന്നിങ്ങനെയാണ് വിഭജിച്ചത്.
ബാക്കിയുള്ള 106 സീറ്റുകളിൽ ഭൂരിഭാഗവും ബി.ജെ.പിയും ശിവസേനയും പങ്കിട്ടെടുത്തേക്കുമെന്നാണ് വിവരം. ഇതിനിടെയാണ് അജിത് പവാർ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അമിത് ഷായുമായുള്ള ചർച്ചയിലും പവാർ ഗൗരവകരമായി വിഷയം ഉന്നയിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.