കൊൽക്കത്ത: കേന്ദ്ര-സംസ്ഥാന പോരുമുറുകിയ ബംഗാളിൽ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. രാജ്ഭവനിൽ ഗവർണർ ജഗ്ദീപ് ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളിൽ നിയമിച്ചുവെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര ആരോപിച്ചു.
ഗവർണർ 'അങ്കിൾ ജി' ആയെന്നും അവർ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു. ഗവർണർ നിയമിച്ച ആറ് ഒ.എസ്.ഡിമാരുടെ പേരുകളും ഇവരുടെ ബന്ധുത്വവും മഹുവ മൊയ്ത്ര പുറത്തുവിട്ടു.
ഗവർണർ സംസ്ഥാന സർക്കാറിനോട് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ജനാധിപത്യപരമായി അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാമെന്നും അവർ പറഞ്ഞു. ഗവർണർ തെൻറ ഗ്രാമത്തെയും മുഴുവൻ കുടുംബാംഗങ്ങളെയും രാജ്ഭവനിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.