ഇന്തോ-ബംഗ്ലാ അതിർത്തി വഴി ബീഫ് കടത്താൻ കേന്ദ്രമന്ത്രി പാസ് നൽകിയെന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ഇന്തോ-ബംഗ്ലാ അതിർത്തിയിലെ കള്ളക്കടത്തുകാർക്ക് പാസ് നൽകിയെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിനെതിരെ ടി.എം.സി നേതാവും ലോക്സഭ എം.പിയുമായ മഹുവ മൊയ്ത്ര. മൂന്നു കിലോ ബീഫ് കൊണ്ടുപോകാൻ അനുമതി നൽകിയതായി കാണിച്ച് അതിർത്തി രക്ഷാസേനയുടെ(ബി.എസ്.എഫ്) 85ാം ബറ്റാലിയനെ ശന്തനു ഠാക്കൂർ അഭിസംബോധന ചെയ്യുന്നതിന്റെ ഔദ്യോഗിക ലെറ്റർഹെഡും മഹുവ എക്സിൽ പങ്കുവെച്ചു.

വനിത കമ്മീഷൻ അധ്യക്ഷക്കെതിരെ നടത്തിയ പരാമർശത്തിൽ മഹുവക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വ്യാഴാഴ്ചയാണ് മഹുവ രേഖ ശർമക്കെതിരെ രംഗത്തുവന്നത്. ഹാഥറസിലെത്തിയ രേഖ ശർമക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതിനെയാണ് മഹുവ വിമർശിച്ചത്.

Tags:    
News Summary - Mahua Moitra corners Home Ministry over Union Minister Shantanu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.