ലഖ്നോ: ഉത്തർപ്രദേശിലെ ഭഗ്പതിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കാത് അറുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുസ്തകീം എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ജനുവരി നാലിനാണ് സംഭവം നടന്നത്. ഭഗ്പത് ഗ്രാമത്തിലെ പെൺകുട്ടിയെ അയൽവാസികളായ നാലുപേർ ചേർന്ന് തട്ടികൊണ്ടുപോവുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. മാനഭംഗശ്രമം തടഞ്ഞ പെൺകുട്ടിയുടെ ഇടതു ചെവി അക്രമികൾ അറത്തു. രാംല പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി പിൻവലിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു മൂന്നു പ്രതികൾക്കുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.