ഡൽഹിയിൽ രണ്ടിടത്ത്​ തീപിടിത്തം; ആളപായമില്ല

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ രണ്ടിടങ്ങളിൽ വൻ തീപിടിത്തമുണ്ടായി. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ കേശവപുരത്ത്​ ചെരുപ്പ്​ നിർമാണ കമ്പനിയിലും തുഗ്ലക്കാബാദ്​ ചേരി പ്രദേശത്തുമാണ്​ തീപിടിത്തമുണ്ടായത്​. കേശവപുരത്തെ ചെരുപ്പു നിർമാണ കമ്പനിയിലെ തീ മണിക്കൂറുകളോളമെടുത്താണ്​ നിയന്ത്രണ വിധേയമാക്കിയത്​. 

250ഓളം കുടിലുകളാണ്​ തുഗ്ലക്കാബാദിൽ അഗ്നിക്കിരയായത്​. രണ്ടിടങ്ങളിലും ആളപായം സംഭവിച്ചിട്ടില്ല. പുലർച്ചെ ഒരു മണിയോടെയാണ്​ സംഭവ​​ത്തെ കുറിച്ച്​ അറിയുന്നതെന്ന്​ ഡി.സി.പി രാ​േജന്ദ്ര പ്രസാദ്​ മീണ പറഞ്ഞു.

28 അഗ്​നിശമന യൂണിറ്റുകളെത്തിയാണ്​ തീ നിയ​ന്ത്രണ വി​േധയമാക്കിയത്​. ലക്ഷങ്ങളുടെ നാശനഷ്​ടമാണ്​ കണക്കാക്കുന്നത്​. 

Tags:    
News Summary - Major fire incidents in Delhi; factory, 250 huts gutted -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.