ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് പേരെ അറസ്റ്റ് ചെയ്തെന്ന് ജമ്മുകശ്മീർ പൊലീസ്. ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത്. ഡ്രോണുകളിലെത്തുന്ന ആയുധങ്ങൾ ശേഖരിക്കാൻ ഇവർ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു.
ആഗസ്റ്റ് 15ന് മുമ്പ് ജമ്മുകശ്മീരിൽ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഇവർ ആക്രമണം ആസൂത്രണം ചെയ്തിരുന്നു. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോർസൈക്കിളിൽ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജൻസികൾ രാജ്യത്ത് പുലർത്തുന്നത്. രാജ്യത്ത് സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.