പ്രയാഗ് രാജ്: മതംമാറ്റത്തിനായുള്ള മതസമ്മേളനങ്ങൾ അടിയന്തരമായി തടയണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷ ജനസമൂഹം ന്യൂനപക്ഷമാകുമെന്നും അലഹബാദ് ഹൈകോടതി. ഇവിടെ ഒരു ഗ്രാമത്തിലെ നിരവധി പേരെ മതംമാറ്റിയെന്ന ആരോപണം നേരിടുന്ന കൈലാശ് എന്നയാളുെട ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് രോഹിത് രാജൻ അഗർവാളിന്റെ നിരീക്ഷണം.
ആശയങ്ങൾ പ്രചരിപ്പിക്കുകയെന്നതിന് ഒരാളെ മതംമാറ്റുക എന്ന അർഥമുണ്ടാകരുതെന്നും അഗർവാൾ പറഞ്ഞു. ഹരജിക്കാരനെതിരെ നിരവധി ആരോപണങ്ങളുണ്ട്. ആക്ഷേപം ഉന്നയിച്ച സ്ത്രീയുടെ സഹോദരനെയും മറ്റു ചിലരെയും ഗ്രാമത്തിൽനിന്ന് ഡൽഹിയിലെ സമ്മേളനത്തിൽ കൊണ്ടുപോയി ക്രിസ്തുമതത്തിൽ ചേർത്തുവെന്നാണ് ആരോപണം. ഈ പറയുന്ന സഹോദരൻ പിന്നെ തിരികെ വന്നിട്ടില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.