പശുവിനെ ദേശീയ മൃഗമാക്കണമെന്ന്​ രാജസ്​ഥാൻ ഹൈക്കോടതി

ജയ്​പൂർ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്​ രാജസ്​ഥാൻ ഹൈകോടതിയുടെ ശിപാർശ. പശുവിനെ അറുക്കുന്നതി​​​​​െൻറ ശിക്ഷ മൂന്നു വർഷത്തിൽ നിന്ന്​​ ജീവപര്യന്തമായി ഉയർത്തണമെന്നും കോടതി ശിപാർശ ചെയ്​തു. ഗോശാല നടത്തിപ്പുമായി ബന്ധപ്പെട്ട കേസ്​ പരിഗണി​ക്ക​വെയാണ്​ കോടതി ഇൗ അഭിപ്രായം ഉന്നയിച്ചത്​.

അറുക്കുന്നതിനായി കാലികളെ ചന്തയിൽ വിൽക്കുന്നത്​ തടയുന്ന കേന്ദ്ര നിയമത്തിനെതിരെ വിവിധ സംസ്​ഥാനങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ്​ വിവാദ നിർദേശങ്ങൾ ബി.​ജെ.പി ഭരിക്കുന്ന സംസ്​ഥാനത്തി​​​​​െൻറ ഹൈകോടതിയിൽ നിന്നുണ്ടായത്​.

Tags:    
News Summary - Make Cow National Animal,Court Recommends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.