മാലേഗാവ് സ്ഫോടന കേസ്: ദുരൂഹമായി മൂന്ന് സിമി പ്രവര്‍ത്തകരുടെ തിരോധാനം

മുംബൈ: 2006ലെ ആദ്യ മാലേഗാവ് സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച മൂന്ന് മുന്‍ സിമി പ്രവര്‍ത്തകരുടെ തിരോധാനത്തിലും ദുരൂഹത. 2008ലെ രണ്ടാം മാലേഗാവ് സ്ഫോടന കേസിലെ പിടികിട്ടാപ്പുള്ളികളായ രാംചന്ദ്ര കല്‍സങ്കര, സന്ദീപ് ദാങ്കെ എന്നിവര്‍ എ.ടി.എസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം സോലാപൂര്‍ കോടതിയില്‍ വെളിപ്പെടുത്തിയതോടെയാണ് ആദ്യ സ്ഫോടന കേസില്‍ പ്രതികളായ സിമി പ്രവര്‍ത്തകരുടെ തിരോധാനം ചര്‍ച്ചയാകുന്നത്.

മുനവ്വര്‍ അഹമദ്, റിയാസ് ശാഫി അഹമദ്, ഇസ്തിയാഖ് മുഹമദ് ഇസ്ഹാഖ് എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി എ.ടി.എസ് സംഘം പ്രഖ്യാപിച്ചത്. 2006ല്‍ ഹാമിദിയ മസ്ജിദ്, ബഡെ ഖബര്‍സ്ഥാന്‍, മുശവറത്ത് ചൗക്ക് എന്നിവിടങ്ങളിലുണ്ടായ സ്ഫോടന കേസിലെ പ്രതികളാണിവര്‍. ഒരു പാകിസ്താനി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുത്ത എ.ടി.എസ് ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. പാകിസ്താനിയെയും മുനവ്വര്‍ അഹമദ്, റിയാസ് ശാഫി അഹമദ്, ഇസ്തിയാഖ് മുഹമദ് ഇസ്ഹാഖ് എന്നിവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയാണെന്ന എന്‍.ഐ.എയുടെ വിശദീകരണത്തെ തുടര്‍ന്ന് 2012ല്‍ അറസ്റ്റിലായ ഒമ്പത് പേരെയും കോടതി കേസില്‍നിന്ന് മുക്തമാക്കി. എന്നിട്ടും മുനവ്വര്‍, റിയാസ്, ഇസ്തിയാഖ് എന്നിവര്‍ തിരിച്ചത്തെിയില്ല. മുനവ്വറിനെ അവസാനമായി കണ്ടത് പൊലീസ് വാഹനത്തിലാണെന്ന് ജംഇയ്യതുല്‍ ഉലമ പ്രവര്‍ത്തകര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച മുനവ്വറിന്‍െറ പിതാവ് മുഹമദ് അമിന്‍, അവനെ പൊലീസ് ഒളിപ്പിച്ചതൊ പേടിമൂലം രക്ഷപ്പെട്ടതൊ എന്നൊന്നും അറിയില്ളെന്നും പറഞ്ഞു. മരിക്കും മുമ്പ് മകനെന്ത് സംഭവിച്ചുവെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ മുനവ്വര്‍, റിയാസ്, ഇസ്തിയാഖ് എന്നിവരുടെ തിരോധാനവും അന്വേഷിക്കണമെന്ന് അഭിഭാഷക ഇര്‍ഫാന ഹംദാനി പറഞ്ഞു.

കേസില്‍നിന്ന് മറ്റുള്ളവരെ ഒഴിവാക്കിയതിനാല്‍ സാങ്കേതികമായി ഇവരും പ്രതികളല്ല. സിമി പ്രവര്‍ത്തകര്‍ എന്നതിനാല്‍ സ്ഫോടനത്തിന് മുമ്പുതന്നെ പൊലീസിന്‍െറ കടുത്ത നിരീക്ഷണത്തിലായിരുന്നു മൂവരും. അതിനാല്‍, സ്ഫോടന ഗൂഢാലോചനയിലും നടത്തിപ്പിലും എങ്ങനെയാണ് ഇവര്‍ക്ക് പങ്കാളികളാകാന്‍ കഴിയുക എന്നും അവര്‍ ചോദിച്ചു.

Tags:    
News Summary - Malegaon blasts case: Like Kalsangra, Dange, no trace of three Muslims accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.