മലേഗാവ്: സെഷന്‍സ് കോടതി കുറ്റമുക്തരാക്കിയ എട്ടുപേര്‍ക്ക് ഹൈകോടതി നോട്ടീസ്

മുംബൈ: 2006ലെ മലേഗാവ് സ്ഫോടനക്കേസില്‍ സെഷന്‍സ് കോടതി കുറ്റമുക്തരാക്കിയ എട്ടുപേര്‍ക്ക് ബോംബെ ഹൈകോടതി നോട്ടീസ്. ഇവരെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നാലാഴ്ചക്കകം മറുപടി ആവശ്യപ്പെട്ടുള്ള നോട്ടീസ്.
കഴിഞ്ഞ ഏപ്രിലിലാണ് എട്ടുപേരെ വെറുതെ വിട്ടുള്ള സെഷന്‍സ് കോടതി വിധി പുറത്തുവന്നത്.

എട്ടുപേരും മുസ്ലിംകളാണ്. 37 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയാണെന്ന എന്‍.ഐ.എ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍കൂടിയായിരുന്നു വിധി. എന്നാല്‍, ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സെഷന്‍സ് കോടതി വിധിക്ക് നിയമ പിന്‍ബലമില്ളെന്നും തെളിവുകള്‍ പരിഗണിച്ചില്ളെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എട്ടുപേര്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു.

Tags:    
News Summary - malegaon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.