നവാബ് മാലിക് നിരപരാധിയല്ല, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി ഇടപെട്ടു: ഇ.ഡി കോടതിയിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്, ഒളിവിൽപ്പോയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുമായി ഇടപാട് നടത്തിയിരുന്നുവെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച പ്രത്യേക കോടതിയെ അറിയിച്ചു.

ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിംഗ്, മാലിക്കിന്റെ ജാമ്യാപേക്ഷയിൽ വാദങ്ങൾ അവതരിപ്പിക്കുകയും അത് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് ഇക്കാര്യം സമർപ്പിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന 63കാരനായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവിനെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരം ഫെബ്രുവരി 23ന് ഇ.ഡി അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Malik not innocent, he was dealing with Dawood Ibrahim’s sister: ED to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.