ന്യുഡൽഹി: രാഹുൽഗാന്ധിയെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയാറാവണമെന്ന് ബി.ജെ.പി. ചൈനീസ് സൈനികർ ഇന്ത്യ ആർമി ഉദ്യോഗസ്ഥരെ മർദിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം.
ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയാണ് വിമർശനം ഉന്നയിച്ചത്. ഖാർഗെയെ റിമോർട്ട് കൺട്രോൾ നിയന്ത്രിക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധിയെ പുറത്താക്കാൻ അദ്ദേഹം തയാറാവണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു. ഇന്ത്യൻ സേനയെ നിന്ദിക്കുകയും അവരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്നും മോദിസർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാൽ സർക്കാർ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവർ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.