ന്യൂഡൽഹി: കോവിഡ്-19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ എല്ലാ ഷോപ്പിങ് മാളുകളും അടച്ചു. പലചരക്കു ക ടകൾ, മരുന്ന് കടകൾ എന്നിവ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച ഡൽഹി മെട്രോ അടച്ചിടുമെന്ന് റിപ്പോർട്ടുണ്ട്.
ലഡാക്കിൽ രണ്ടു പേർക്ക് കൂടി വൈറസ് ബാധ
ലഡാക്കിൽ ഇന്ന് രണ്ടു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.