കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച് നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി.
പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ് വിഡിയോ എക്സിൽ പങ്കുവെച്ചത്. ഒരുകൂട്ടം വനിതകൾക്കൊപ്പമാണ് മമതയുടേയും മഹുവയുടേയും നൃത്തം.
നന്ദി ദീദി എന്നു പറഞ്ഞാണ് മഹുവ വിഡിയോ പങ്കുവെച്ചത്. ബംഗാളി നാടൻ പാട്ടിന്റെ താളത്തിനൊത്തായിരുന്നു മമതയുടേയും മഹുവയുടേയും നൃത്തം.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന ബി.ജെ.പിയുടെ പൗരാവകാശ നിയമത്തെ പ്രചാരണത്തിനിടെ മമത രൂക്ഷമായി വിമർശിച്ചു. ഏക സിവിൽ കോഡ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ അപകടത്തിലാക്കുമെന്നും മമത വിമർശിച്ചു.
കൃഷ്ണനഗർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് മഹുവ ജനവിധി തേടുന്നത്. പാർലമെന്റിലെ ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ ലോക്സഭയിൽ നിന്ന് കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു. എന്നാൽ കംഗാരു കോടതിയുടെ ഒത്തുകളിയാണിതെന്നായിരുന്നു പുറത്താക്കിയതിനെ കുറിച്ച് മഹുവയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.