കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയപ്പോൾ

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കും?; ചോദ്യത്തിന് മമതയുടെ മറുപടി

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിനെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. പെഗസസ് ഫോൺ ചോർത്തൽ ഉൾപ്പെടെ സമീപകാലത്തുണ്ടായ നിരവധി വിവാദങ്ങൾ പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്താൻ വഴിയൊരുക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന്‍റെ മുൻനിരയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജിയുണ്ടാകുമെന്ന കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സഖ്യത്തിന്‍റെ നേതാവായി ആരു വരുമെന്ന ചർച്ചകൾ ഒരു ഭാഗത്ത് സജീവമാണ്.

പ്രതിപക്ഷ സഖ്യത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന്, താൻ ഒരു രാഷ്ട്രീയ ജോത്സ്യൻ അല്ലെന്ന മറുപടിയാണ് മമത ഇന്ന് നൽകിയത്. 'പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന് പ്രവചിക്കാൻ ഞാൻ ഒരു രാഷ്ട്രീയ ജോത്സ്യനല്ല. ആര് നയിക്കുമെന്നത് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കുന്നതാണ്. മറ്റാരെങ്കിലും നയിച്ചാലും എനിക്കതിൽ കുഴപ്പമില്ല' -മമത വ്യക്തമാക്കി.

മമതയാകുമോ നേതാവ് എന്ന ചോദ്യത്തിന്, താനൊരു സാധാരണ പ്രവർത്തകയാണെന്നും അങ്ങനെ തന്നെ തുടരുമെന്നും മറുപടി നൽകി. വിശാല സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പാർലമെന്‍റ് സമ്മേളനത്തിന് പിന്നാലെയുണ്ടാകും. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും മമത കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവുമായി സംസാരിച്ചിരുന്നു. അഞ്ചുദിവസത്തെ ഡൽഹി സന്ദർശനത്തിനെത്തിയ മമത ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പെഗസസ് വിഷയം ചർച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മെഗാ മീറ്റിങ്ങിൽ മമത പങ്കെടുത്തിരുന്നില്ല. എന്നാൽ, ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷ സമരത്തിന്‍റെ മുൻനിരയിൽ തന്നെ താനുണ്ടാകുമെന്ന് മമത വ്യക്തമാക്കി. 

ബി.ജെ.പിയെ തോൽപിക്കാൻ ഒന്നിക്കണമെന്ന്​ 

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഒ​രു​മി​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ​ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ മ​മ​ത​യു​ടെ പ്ര​ഖ്യാ​പ​നം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​മ​ത-​സോ​ണി​യ കൂ​ടി​ക്കാ​ഴ്​​ച. പി​ന്നീ​ട്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നെ​യും മ​മ​ത ക​ണ്ടു. പ​ശ്ചി​മ​ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി - അ​മി​ത്​ ഷാ ​കൂ​ട്ടു​കെ​ട്ടി​ന്​ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ മ​മ​ത അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ദേ​ശീ​യ ​േന​തൃ​നി​ര​യി​ലേ​ക്ക്​ ഉ​യ​ർ​ന്നു​നി​ൽ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ പ്ര​തി​പ​ക്ഷ​ത്തെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ.

അ​ഞ്ച്​ ദി​വ​സ​ത്തേ​ക്ക്​ ഡ​ൽ​ഹി​യി​ൽ വ​ന്ന മ​മ​ത കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ക​മ​ൽ​നാ​ഥു​മാ​യും ആ​ന​ന്ദ്​ ശ​ർ​മ​യു​മാ​യും ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വു​മാ​യി മ​മ​ത സം​സാ​രി​ക്കു​ക​യും ചെ​യ്​​തു. രാ​ഹു​ൽ പാ​ർ​ല​മെൻറി​ൽ വി​ളി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്​ തൃ​ണ​മൂ​ൽ വി​ട്ടു​നി​ന്ന​ത്​ പ്ര​തി​പ​ക്ഷ​ത്ത്​ ഭി​ന്ന​ത​യാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​തി​ന് പി​റ​െ​ക​യാ​ണ്​ ബി.​ജെ.​പി​​ക്കെ​തി​രെ ​െഎ​ക്യ പ്ര​തി​പ​ക്ഷ​നി​ര വേ​ണ​മെ​ന്ന്​ മ​മ​ത ആ​വ​ശ്യ​പ്പെ​ട്ട​ത്. തൃ​ണ​മൂ​ലി​നെ തോ​ൽ​പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സ്​ ബം​ഗാ​ളി​ൽ മ​ത്സ​രി​ച്ച​ശേ​ഷം മ​മ​ത സോ​ണി​യ​യു​മാ​യി ന​ട​ത്തു​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്. കൂ​ടി​ക്കാ​ഴ്​​ച 45 മി​നി​റ്റ്​ നീ​ണ്ടു. കൂ​ടി​ക്കാ​ഴ്ച ഏ​റ്റ​വു മി​ക​ച്ച​തും പോ​സി​റ്റി​വും ആ​യി​രു​ന്നു​വെ​ന്ന്​ മ​മ​ത പ​റ​ഞ്ഞു.

സോ​ണി​യ​ത​ന്നെ ഒ​രു ക​പ്പ്​ ചാ​യ​ക്ക്​ ക്ഷ​ണി​ച്ചു. രാ​ഹു​ലും ഉ​ണ്ടാ​യി​രു​ന്നു. പെ​ഗ​സ​സും കോ​വി​ഡ്​ വി​ഷ​യ​വും പ്ര​തി​പ​ക്ഷ ​െഎ​ക്യ​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്​​തു. ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ച്ച്​ വ​രേ​ണ്ട​തു​ണ്ട്. എ​ല്ലാ​വ​രും ഒ​രു​മി​ച്ച്​ പ​ണി​യെ​ടു​ക്കേ​ണ്ട​തു​മു​ണ്ട്​ എ​ന്നും മ​മ​ത പ​റ​ഞ്ഞു. 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ജ്യ​വും മോ​ദി​യും ത​മ്മി​ലാ​കു​മെ​ന്ന്​ രാ​വി​ലെ മ​മ​ത പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ശേ​ഷം ച​ർ​ച്ച ന​ട​ക്കു​മെ​ന്നും പൊ​തു​വേ​ദി രൂ​പ​െ​പ്പ​ടു​ത്തു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​മു​ന്ന​ണി​യെ ആ​ര്​ ന​യി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ സാ​ഹ​ച​ര്യ​ത്തി​ന്​ അ​നു​സൃ​ത​മാ​ണെ​ന്നാ​യി​രു​ന്നു മ​മ​ത​യു​ടെ മ​റു​പ​ടി.

Tags:    
News Summary - Mamata Banerjee On Who Will Lead United Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.