കൊൽക്കത്ത: ബംഗാളിൽ വിജയം സ്വപ്നംകാണും മുമ്പ് സ്വന്തം മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോടും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉപദേശം.
ബി.ജെ.പിയുടെ ജനപിന്തുണയിൽ മമത ബാനർജിക്ക് പരിഭ്രാന്തിയാണെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകർക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നതെന്നുമുള്ള മോദിയുടെ വിമർശനത്തിന് മറുപടിയായാണ് മമതയുടെ പ്രതികരണം. ഇന്നാടിെൻറ സംസ്കാരമോ ആചാരമോ അറിയാത്ത വരത്തന്മാരുടെ വായാടിത്തമായാണ് ഞാനിതിനെ കാണുന്നതെന്ന് അവർ തുറന്നടിച്ചു.
ലോക്സഭ തെരെഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ‘മതുവമഹാസംഗ്’ ചടങ്ങിൽ വിമർശിച്ച നേതാക്കൾക്കെതിരെ അക്കമിട്ട് അവർ മറുപടി പറഞ്ഞു. പേരിന് പറയാൻ ഒരു നേതാവുപോലും ബംഗാളിൽ ഇല്ലാത്ത പാർട്ടിയാണ് ബി.െജ.പി. കെട്ടിയിറക്കുന്നവരെ കെട്ടുകെട്ടിക്കും. വാരാണസിയിൽ ജയിക്കുെമന്ന് മോദിക്ക് ഉറപ്പുണ്ടോ? മുഖ്യമന്ത്രിയായ േയാഗി ആദിത്യനാഥ് വിജയിച്ച മണ്ഡലത്തിൽ പാർട്ടി തോറ്റമ്പിയത് ഒാർത്താൽ കൊള്ളാം. ഉരുളക്ക് ഉപ്പേരിയെന്ന മട്ടിൽ മമത തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.