കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കും കോൺഗ്രസിനും സി.പി.എമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സർക്കാർ ഉദ്യോഗസ്ഥരുടെയും വോട്ട് അവർക്ക് ലഭിക്കില്ലെന്നും മമത പറഞ്ഞു.
ജോലി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ൽ നടത്തിയ റിക്രൂട്ട്‌മെന്റ് നടപടികൾ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുടർന്ന് 26,000 പേർക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
''ബി.ജെ.പി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിൽ ഉൾപ്പെടും. സുപ്രിംകോടതിയിൽ എനിക്ക് വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം നീതി നൽകുമെന്നാണ് പ്രതീക്ഷ.''- മമത പറഞ്ഞു. കോടതികൾ മാത്രമല്ല, സി.ബി.ഐ, എൻ.ഐ.എ, ബി.എസ്.എഫ്, സി.എ.പി.എഫ എന്നിവയെല്ലാം ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അവർ ദൂരദർശന് കാവി നിറം നൽകി. അവർക്ക് എപ്പോഴും ബി.ജെ.പിയെക്കുറിച്ചും മോദിയെക്കുറിച്ചും മാത്രമേ പറയാനുള്ളൂ.-മമത കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.