ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽ മമതയുടെ പ്രസംഗത്തിനിടെ പ്രതിഷേധം; തന്‍റെ പഴയ ചിത്രമുയർത്തി പ്രതിരോധം

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽ മമതയുടെ പ്രസംഗത്തിനിടെ പ്രതിഷേധം; തന്‍റെ പഴയ ചിത്രമുയർത്തി പ്രതിരോധം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂനിവേഴ്സിറ്റിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളും വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലുമായിരുന്നു പ്രതിഷേധം. എന്നാൽ, 1990കളിൽ താൻ ആക്രമണത്തിനിരയായ ചിത്രം ഉയർത്തി മമത പ്രതിഷേധക്കാരെ നേരിട്ടു.


ലണ്ടനിലെ ഓക്‌സ്‌ഫോർഡ് യൂനിവേഴ്സിറ്റിയുടെ കെല്ലോഗ കോളജിലായിരുന്നു മമതയുടെ പ്രസംഗം. ഇതിനിടെ സദസ്സിൽനിന്ന് ഒരുകൂട്ടം ആളുകൾ എഴുന്നേറ്റ് പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, 1990കളിൽ പ്രതിപക്ഷത്തായിരിക്കെ താൻ വധശ്രമത്തിന് ഇരയായെന്ന് അവകാശപ്പെട്ട് തലയിൽ ബാൻഡേജുമായി കിടക്കുന്ന ചിത്രം മമത ഉയർത്തിക്കാട്ടുകയായിരുന്നു.

നമ്മുടെ സംസ്ഥാനത്ത് ഏകദേശം 11 കോടി ജനങ്ങളുണ്ട്. ഏതാണ്ട് ഒരു വലിയ രാജ്യം പോലെ. 33 ശതമാനത്തിലധികം പേരും മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ഗൂർഖകൾ എന്നിവരുൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരാണ് എന്നതാണ് നമ്മുടെ സൗന്ദര്യം. ഏകദേശം 6 ശതമാനം ആദിവാസികളും 23 ശതമാനം പട്ടികജാതിക്കാരുമാണ്. എല്ലാ ജാതിയിലും മതത്തിലും മതത്തിലുമുള്ള ആളുകൾ പരസ്പരം സ്നേഹിക്കുന്നു -മമത പറഞ്ഞു.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽനിന്നും ക​ണ്ടെടുക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Tags:    
News Summary - Mamata heckled at Oxford University over RG Kar rape, Bengal post-poll violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.