കൊൽകത്ത: നോട്ട് നിരോധനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനമെന്ന ദുരന്തത്തിനെതിരെ നമുക്ക് ശബ്ദമുയർത്താം. അത് ഡീമോ ഡിസാസ്റ്റർ ആണെന്നും ട്വിറ്ററിൽ തെൻറ പ്രൊഫൈൽ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കുകയാണെന്നും മമത ട്വിറ്റിൽ കുറിച്ചു.
നോട്ട് നിരോധനം ഏറ്റവും വലിയ അഴിമതിയായിരുന്നുവെന്ന് ആവർത്തിക്കുകയാണ്. അതിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അഴിമതിയാണെന്ന് തെളിയിക്കപ്പെടുമെന്നും മമത ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല നോട്ട് നിരോധനം. അത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കും തൽപര കക്ഷികൾക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണെന്നും മമത തുറന്നടിച്ചു.
നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷിക ദിനമായ നവംബർ എട്ട് കരിദിനമായി ആചരിക്കുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.