ചെന്നൈ: തമിഴ്നാട് സേലത്ത് സോഷ്യലിസം മമത ബാനർജിയെ വിവാഹം ചെയ്യും. ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത് വൈറലായതോടെ ഒരു നഗരം മുഴുവൻ ഇപ്പോൾ ഈ വിവാഹത്തെക്കുറിച്ചാണ് ചർച്ച.
സേലത്ത് ഞായറാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിലെ വരന്‍റെ പേരാണ് 'സോഷ്യലിസം'. വധുവിന്‍റെ പേര് 'മമത ബാനർജി'.
കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (സി.പി.ഐ) സേലം സെക്രട്ടറി എ. മോഹന്‍റെ മൂന്നാമത്തെ മകനാണ് സോഷ്യലിസം. കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മൂത്തമക്കളുെട പേര്. കമ്യൂണിസ്റ്റ് കുടുംബമായതിനാലാണ് മക്കൾക്ക് ഈ പേരുകൾ നൽകിയതെന്ന് മോഹൻ പറയുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ വീരപാണ്ഡി മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു മോഹൻ.
മക്കൾ ഉൾപ്പെടെ മോഹന്‍റെ കുടുംബം കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളാണെങ്കിലും സോഷ്യലിസം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പേരാണ് വധുവിന്. മമത ബാനർജി നേരത്തേ കോൺഗ്രസുകാരിയായിരുന്നു. അതിനാലാണ് ആ പേര് മകൾക്കിടാൻ കാരണമായതെന്ന് വധുവിന്‍റെ കുടുംബവും പറയുന്നു.
പേരുകൾകൊണ്ട് വ്യത്യസ്തമായവരുടെ വിവാഹക്ഷണക്കത്ത് വൈറലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.