അമൃതസർ: കബഡി മത്സരത്തിനിടെ എതിർടീമിലെ രണ്ടു കളിക്കാരുടെ കൈകളിൽ പെട്ട 20 കാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ധംതരി ജില്ലയിലാണ് സംഭവം. ഗോജിയിൽ കളിക്കിടെ താരം ദാരുണമായി മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.എതിർ കോർട്ടിൽ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിർ ടീമംഗം നരേന്ദ്ര സാഹുവെന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. കൂടെ മറ്റുള്ളവർ കൂടി ചേർന്ന് പിടി മുറുക്കി. ഇതിനിടെ ബോധമറ്റു വീണ സാഹു മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന സഹ താരങ്ങളും ഗ്രാമമുഖ്യനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക സൂചന. കൃത്യമായ വിവരത്തിന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. എതിർ ടീമംഗങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.