ഭർതൃമതിയായ യുവതിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവിന് അഗ്നി പരീക്ഷ വിധിച്ചു. തെലങ്കാന മുലുഗ് ജില്ലയിലാണ് സംഭവം. ഗംഗാധർ എന്ന യുവാവാണ് ശിക്ഷക്ക് വിധേയനായത്. നിരപാധിത്വം തെളിയിക്കാൻ തീക്കനലിൽ കൂടി നടക്കാൻ ആവശ്യപ്പെടുകയായിരുന്നു. തീക്കനലിലൂടെ കൈ കുത്തി നടക്കണം എന്നായിരുന്നു നിബന്ധന.
കൈ പൊള്ളിയിട്ടുണ്ടെങ്കിൽ ഗംഗാധർ കുറ്റക്കാരൻ ആകുമെന്നും 11 ലക്ഷം രൂപ പിഴ ഈടാക്കണം എന്നും ആവശ്യപ്പെട്ടു. തീക്കനലിലൂടെ നടന്നിട്ടും കൈ പൊള്ളിയില്ലെങ്കിൽ കുറ്റമുക്തൻ ആക്കാമെന്നും പറഞ്ഞിരുന്നു. പ്രാദേശിക ഗോത്ര വിഭാഗത്തിലെ മുതിർന്നവരാണ് അഗ്നി പരീക്ഷ വിധിച്ചത്. ഗംഗാധർ മുതിർന്നവർ നിർദേശിച്ചതു പ്രകാരം തീക്കനലിലൂടെ കൈ കുത്തി നടക്കുകയും കൈയും കാലും പൊള്ളുകയും ചെയ്തു. തുടർന്ന് ഇയാൾ പൊലീസ് പരാതി നൽകി. ഗംഗധറിന്റെ പരാതിയിൽ ഒമ്പതുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.