Sumit Jha

നഗ്​നചിത്രം കാണിച്ച്​ നൂറോളം യുവതികളിൽനിന്ന്​ പണം തട്ടാൻ ശ്രമിച്ച 26കാരൻ പിടിയിൽ

ന്യൂ​ഡൽഹി: നഗ്​നചിത്രം കാണിച്ച്​ ഭീഷണിപ്പെടുത്തി നൂറോളം യുവതികളിൽനിന്ന്​ പണം തട്ടാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ. തെക്കൻ ഡൽഹി സ്വദേശിയായ സുമിത്​ ജാ ആണ്​ അറസ്റ്റിലായത്​. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ്​ നടപടി.

ഇൻസ്റ്റഗ്രാം അക്കൗണ്ട്​ സുമിത്​ ജാ ഹാക്ക്​ ചെയ്​തുവെന്നും അതിൽ നഗ്​നചിത്രം ​േപാസ്റ്റ്​ ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രം പോസ്​റ്റ്​ ​െചയ്യുമെന്നായിരുന്നു ഭീഷണി. കൂടാതെ യുവതിയുടെ ഫോൺ സമ്പർക്ക പട്ടികയിലുള്ളവരിൽനിന്ന്​ പ്രതി പണം ആവശ്യപ്പെടുകയും ചെയ്​തു.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന്​ പ്രൊ​ൈഫൽ ചിത്രം എടുത്ത്​ മോർഫ്​ ചെയ്​ത്​ നഗ്​ന ചിത്രമാക്കിയശേഷമായിരുന്നു ഭീഷണിപ്പെടുത്തൽ. മോർഫ്​ ചെയ്​ത ചിത്രം ഉപയോഗിച്ച്​ വ്യാജ പ്രൊഫൈലുകൾ നിർമിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നതായി പൊലീസ്​ പറയുന്നു.

ഭീഷണിപ്പെടുത്തൽ ആ​രംഭിച്ചതോടെ യുവതി ഡൽഹി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്​ വഴി ടെലികോം സർവിസ്​ പ്രൊവൈഡറുടെ സഹായത്തോടെ പൊലീസ്​ പ്രതിയെ കണ്ടെത്തി. നേരത്തേയും ഇയാൾ സമാനകുറ്റകൃത്യത്തിന്​ പിടിയിലായിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചതായും പൊലീസ്​ പറഞ്ഞു.

നോയിഡ സ്വദേശിയായ സുമിത്​ ജാ ബിരുദധാരിയാണ്​. ഇന്‍റർനെറ്റ്​ വഴി വ്യക്തികളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയും ഇയാൾ പഠിച്ചെടുത്തിരുന്നു. 

Tags:    
News Summary - Man Arrested For Blackmailing 100 Women Using Fake Nude Pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.