പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക്​ പീഡനം: എ.ഐ.എം.ഐ.എം പ്രവർത്തകനെതിരെ കേസ്​

ഹൈദരാബാദ്​: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന്​ ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ(എ.ഐ.എം.ഐ.എം) പ്രവർത്തകനെതിരെ കേസ്​. മുഹമ്മദ്​ ഷക്കീൽ(24)നെതിരെയാണ്​  ഹൈദരാബാദ്​ പൊലീസ്​ കേസെടുത്തത്​.

ഏപ്രിൽ അഞ്ചിന്​ അർധരാത്രി വീട്ടിൽ തനിച്ച്​ ഉറങ്ങുകയായിരുന്ന ത​​െൻറ 15 വയസ്സുള്ള സഹോദരിയെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷക്കീൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ സഹോദര​​െൻറ പരാതിയിലാണ്​ പൊലീസ്​ കേസെടുത്തത്​. പെൺകുട്ടിയുടെ നിലവിളി ​േകട്ട്​ സഹോദരനും മറ്റൊരാളും കൂടി സംഭവ സ്ഥലത്തേക്ക്​ ഓടി വരികയും ഷക്കീലിനെ പിടികൂടുകയുമായിര​ുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

സംഭവത്തിന്​ ശേഷം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയേയും സഹോദരനേയും ഇയാൾ ജാതി പറഞ്ഞ്​ അധിക്ഷേപിച്ചതായും പൊലീസ്​ കൂട്ടിച്ചേർത്തു. അറസ്​റ്റു ചെയ്​ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - man arrested for sexually assaulting minor girl in hyderabad -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.