ജയിൽ മോചിതനായത് ആഘോഷിച്ചത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്, വിഡിയോ വൈറൽ, കേസെടുത്ത് പൊലീസ്

മുംബൈ: ജയിൽ മോചനം ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടി വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. 10-15 പേർ ചേർന്ന് ജീപ്പിൽ വെച്ചായിരുന്നു ആഘോഷം. മഹാരാഷ്ട്രയിലെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡിയോണർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ജൂൺ 23ന് ജയിലിൽ നിന്നും മോചിതനായ ഷബുദിദീൻ ഇദ്രിസിയെ സ്വീകരിക്കാനായി 10-15 പേർ ജയിൽ പരിസരത്ത് എത്തിയിരുന്നു. മാലയിട്ടുകൊണ്ടായിരുന്നു ഇയാളെ സ്വീകരിച്ചത്. പിന്നീടായിരുന്നു പാർട്ടി. ആരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വൈറലായിരുന്നു. ഇത് കണ്ടാണ് ലോക്കൽ പൊലീസ് കെസെടുത്തത്. ഇദ്രിസിക്കും മറ്റ് 15 പേർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Tags:    
News Summary - Man celebrates his release from jail with 15 friends, FIR for breaking Covid protocols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.