ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മടിക്കേരിയിൽ യുവാവിന് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മടിക്കേരിയിൽ യുവാവിന് ദാരുണാന്ത്യം

മംഗളൂരു: കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിൽ വ്യാഴാഴ്ച ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി കെ.ശരതാണ് (28) മരിച്ചത്. മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് അപകടത്തിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറി കയറിയിറങ്ങിയാണ് മരിച്ചത്. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Man died after bike collided with lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.