ഇന്ദോർ: സമൂസയുടെ വില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് സ്റ്റേഷനിലെത്തിയതോടെ നഷ്ടമായത് ഒരു ജീവൻ. മധ്യപ്രദേശിലെ അനുപൂരിലാണ് ദാരുണ സംഭവം.
പൊലീസിന്‍റെയും പരാതിക്കാരിയുടെയും പീഡനത്തിൽ മനംനൊന്താണ് 30കാരനായ ബജ്റു ജയ്സ്വാൾ സ്വയം തീകൊളുത്തിയത്. അമർകണ്ടക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം കാഞ്ചൻ സാഹുവിന്‍റെ കടയിൽ സമൂസ കഴിക്കാൻ എത്തിയതായിരുന്നു ബജ്റു. രണ്ട് സമൂസ വാങ്ങിയ ബജ്റുവിനോട് സാഹു 20 രൂപ ചോദിച്ചു. നേരത്തെ 7.50 രൂപക്ക് ലഭിച്ചിരുന്ന സമൂസക്ക് എങ്ങനെ 20 രൂപയാക്കിയെന്ന് ബജ്റു ചോദിച്ചതോടെ തർക്കമായി. വിലക്കയറ്റത്തെ തുടർന്നാണ് വിലകൂടിയതെന്നായിരുന്നു കടയുടമയുടെ വാദം. ശേഷം സാഹു ബജ്റുവിനെതിരെ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ െചയ്ത പൊലീസ് ചോദ്യം ചെയ്തതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
പൊലീസുകാർ മർദിച്ചതായും കടയുടമയുടെയും പൊലീസിന്‍റെയും പീഡനത്തെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബജ്റു പറയുന്നത് ബന്ധുക്കളിൽ ഒരാൾ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചിരുന്നു.
ബജ്റുവിന്റെ കുടുംബം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി സാഹു പ്രതികരിച്ചു. പുഷ്പരാജ്ഗഢ് എസ്.ഡി.പി.ഒ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.