ന്യൂഡൽഹി: കടുത്ത ദാരിദ്ര്യത്തെ തുടർന്ന് നാലുമാസം പ്രായമായ കുഞ്ഞിെന വിറ്റ പിതാവ് മനോവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. 40കാരനായ സാമനാഥ് ഖില്ലയാണ് ആത്മഹത്യ ചെയ്തത്.
മാധിലി പൊലീസ് സ്േറ്റഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. ദിവസക്കൂലിക്കാരനായ സാമനാഥും കുടുംബവും േഗാത്ര മേഖലയിലാണ് താമസം. ഭാര്യ കുനിയും ഒരു പെൺകുട്ടിയുമടക്കം അഞ്ചു മക്കൾ അടങ്ങുന്നതാണ് സാമനാഥിന്‍റെ കുടുംബം.
ദിവസങ്ങളായി കുടുംബം നോക്കുന്നതിനായി ജീവിത മാർഗം തേടുകയായിരുന്നു സാമനാഥ്. ദാരിദ്ര്യം കടുത്തതോടെ നാലുമാസം പ്രായമായ കുഞ്ഞിനെ പരിചയക്കാരന് 4000 രൂപക്ക് വിൽക്കുകയായിരുന്നു. കുഞ്ഞിനെ വിറ്റതിന്‍റെ മനോവിഷമത്തിലായിരുന്ന സാമനാഥ് കഴിഞ്ഞദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുനി പൊലീസിനെ സമീപിച്ചു. മകൻ എവിടെയാണെന്ന് അറിയില്ലെന്നും തന്‍റെ അറിവോടെയല്ല കുഞ്ഞിനെ സാമനാഥ് വിറ്റെതന്നും കുനി പൊലീസിനോട് പറഞ്ഞു. കുനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.