മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ക്രിസ്മസ് ആവേശം മെല്ലെ ഉയരുന്ന മുംബൈയിൽ വേറിട്ട സമ്മാനങ്ങളുമായിട്ടാണ് ഇത്തവണ സാന്താക്ലോസ് എത്തിയത്. കഴിഞ്ഞദിവസം റാണി ലക്ഷ്മി ഛൗക്കിലെ ആളുകൾ ആദ്യമൊന്ന് അമ്പരന്നു. ബസ്സ്റ്റോപ്പും ഓട്ടോകളും മറ്റം അണുനാശിനി തളിച്ച് വൃത്തിയാക്കുന്ന സാന്താക്ലോസിനെയാണ് രാവിലെ അവർ കണ്ടത്. കാൽനടക്കാർക്ക് മാസ്കും സാന്ത വിതരണം ചെയ്യുന്നുണ്ട്.
സിയോൺ ഫ്രണ്ട് സർക്കിൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡൻറ് അശോക് കുർമി ആണ് സാന്തയുടെ വേഷത്തിൽ എത്തി കോവിഡ് ബോധവത്കരണ സന്ദേശം നൽകിയത്. 'എല്ലാ വർഷവും ക്രിസ്മസ് കാലത്ത് ഞാൻ നിർധന കുട്ടികൾക്ക് ചോക്ലേറ്റുകളും സമ്മാനങ്ങളുമാണ് നൽകാറ്. ഇത്തവണ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിൻെറ ഭാഗമായി മാസ്കുകൾ സമ്മാനമായി നൽകാനും അണുനശീകരണം നടത്താനും തീരുമാനിക്കുകയായിരുന്നു'- അശോക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.