മക​ളെ ലൈംഗികാതിക്രമത്തിനിരയാക്കിയയാളെ വിദേശത്ത് നിന്നെത്തി കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ ബന്ധുവിനെ കുവൈറ്റിൽ നിന്നെത്തി കൊലപ്പെടുത്തി പിതാവ്. ആഞ്ജനേയ പ്രസാദാണ് കുവൈറ്റിൽ നിന്നെത്തി മകളെ പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ബന്ധു അഞ്ജനേയലുവിനെ കൊലപ്പെടുത്തിയത്. ഇരുമ്പ് കമ്പനി കൊണ്ട് അടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് രാജാംപേത്ത് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ എൻ.സുധാകർ പറഞ്ഞു.

ഡിസംബർ ആദ്യവാരമാണ് അഞ്ജനേയ പ്രസാദ് ഇന്ത്യയിലെത്തിയത്. തുടർന്ന് ഡിസംബർ ആറാം തീയതി രാത്രി കൊലപാതകം നടത്തുകയായിരുന്നു. അന്നമായ ജില്ലയിലെ ഒബുലാവാരിപല്ലിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം കുവൈറ്റിലെത്തിയ പിതാവ് കുറ്റം സമ്മതിച്ച് കൊണ്ട് വിഡിയോ പുറത്തിറക്കുകയായിരുന്നു. മകൾ നൽകിയ ബലാത്സംഗ പരാതിയിൽ നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും പിതാവ് വിഡിയോയിൽ ആരോപിച്ചു.

പ്രസാദിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പൊലീസ് ഇയാൾക്കായി വ്യാപകമായി തെര​ച്ചിൽ നടത്തുകയാണെന്നും അറിയിച്ചു.അഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും കഴിഞ്ഞ 12 വർഷമായി കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. 12കാരിയായ മകൾ നാട്ടിലാണ് ഉള്ളത്. ചന്ദ്രകലയുടെ ഭാര്യ സഹോദരി ലക്ഷ്മിയുടെ വീട്ടിൽ കഴിയുന്നതിനിടെ ഇവരുടെ ഭർത്തൃപിതാവ് ഉറക്കത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് ആഞ്ജനേയ പ്രസാദിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിന് പകരം കേസ് ഒത്തുതീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് ആരോപണം. തുടർന്നാണ് പിതാവ് വിദേശത്ത് നിന്നെത്തി കൊലപാതകം നടത്തിയത്.

Tags:    
News Summary - Man flies from Kuwait to Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.