ബീഡി ചോദിച്ചിട്ട് നൽകിയില്ല; പിതാവിനെ കുത്തി കൊലപ്പെടുത്തി മകൻ

ബീഡി ചോദിച്ചിട്ട് നൽകാത്തതിന് പിതാവിനെ കുത്തി കൊലപ്പെടുത്തി മകൻ. അസമിലെ ബാർപേട്ട ജില്ലയിലാണ് സംഭവം. കോൽഗാച്ചിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള അലിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച പകൽ ലാൽമിയ എന്ന 50കാരനാണ് മകന്റെ കൊലക്കത്തിക്ക് ഇരയായത്.

കേസിൽ 30 വയസുള്ള മകൻ ശംസുൽ ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ് ശംസുൽ പിതാവിനോട് വലിക്കാൻ ബീഡി ആവശ്യ​പ്പെട്ടു. ലാൽമിയ ഒരു ബീഡി നൽകി. എന്നാൽ, മകൻ വീണ്ടും ബീഡി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ നടന്ന തർക്കമാണ് കൊലയിൽ കലാശിച്ചത്. ശംസുൽ കത്തി ഉപയോഗിച്ച് പിതാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

"പ്രാഥമിക അന്വേഷണത്തിൽ, കുറ്റാരോപിതൻ കുറ്റം സമ്മതിച്ചു, തുടർന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഞങ്ങൾ കണ്ടെടുത്തു. ഞങ്ങളുടെ അന്വേഷണം തുടരുകയാണ്. പിതാവിനോട് ബീഡി ചോദിച്ചതായി പ്രതി ഞങ്ങളോട് പറഞ്ഞു. അവന്റെ അച്ഛൻ അവന് ഒരു ബീഡി കൊടുത്തു, രണ്ടാമത്തേത് വീണ്ടും ചോദിച്ചപ്പോൾ അച്ഛൻ അവനെ അസഭ്യം പറഞ്ഞു. ദേഷ്യത്തിൽ അവൻ അച്ഛനെ ആക്രമിക്കുകയായിരുന്നു," പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Man kills father over 'bidi' in Assam's Barpeta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.