ന്യൂഡൽഹി: ഡൽഹിയിൽ 25കാരിയെ ലിവ് ഇൻ പങ്കാളി ശ്വാസംമുട്ടിച്ചു കൊന്നുശേഷം മൃതദേഹം 12 കിലോ മീറ്റർ അകലെ ഒരു വീട്ടിനു വെളിയിൽ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ സഹോദരിശയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം ഒളിപ്പിക്കാൻ സഹായം നൽകിയത് സഹോദരിയാണ്.
ഏപ്രിൽ 12ന് രാത്രി വൈകിയാണ് പൊലീസിന് മൃതദേഹം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. സ്ത്രീയുടെ ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലിസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
രോഹിന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിനീത് എന്നയാൾക്കൊപ്പം ജീവിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. നാലു വർഷം മുമ്പാണ് രോഹിനയും വിനീതും വീട്ടിൽ നിന്നിറങ്ങി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. രോഹിന വിവാഹത്തിനായി വിനീതിനെ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 12 ന് ഈ വിഷയത്തിൽ ഇരുവരും തർക്കമുണ്ടാവുകയും യുവാവ് രോഹിനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
അന്ന് വൈകീട്ട് വിനീത് സുഹൃത്തിനെ വിളിച്ച് മൃതദേഹം ഉപേക്ഷിക്കാൻ സഹായം അഭ്യർഥിച്ചു. വിനീതും സുഹൃത്തും വിനീതിന്റെ സഹോദരിയും ചേർന്നാണ് മൃതദേഹം ഉപേക്ഷിച്ചത്. സഹോദരി പരുൾ അവരുടെ സ്കാർഫ് ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞു നൽകി. തുടർന്ന് വിനീത് മൃതദേഹം തോളത്തെടുത്ത് സുഹൃത്തിനൊപ്പം ബൈക്കിൽ കയറി. സഹോദരി ഇവരുടെ പിറകിൽ ബൈക്ക് വരെ പിന്തുടർന്നു. തുടർന്ന് 12 കിലോമീറ്ററോളം ബൈക്ക് ഓടിച്ചുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമായത്.
ഏപ്രിൽ 20ന് പരുൾ രണ്ട് മക്കൾക്കൊപ്പ താമസിച്ച് വീട് ഉപേക്ഷിച്ച് കുതിരവണ്ടി വാടകക്കെടുത്തു രക്ഷപ്പെട്ടു. ഈ കുതിര വണ്ടി ലോനി അതിർത്തിയിൽ കണ്ടെത്തിയതോടെ പൊലീസ് തിരച്ചിൽ ആരംഭിക്കുകയും ഈസ്റ്റ് ഡൽഹിയിൽ നിന്ന് പരുളിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊലപതാകത്തിന്സ ഹായം നൽകിയ കാര്യം പരുൾ സമ്മതിച്ചു. വിനീതിനും സുഹൃത്തിനും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.