മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ ഉടമ എഴുതിയ കത്ത് പുറത്ത്. മൻസുഖ് ഹിരൺ മരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനും മുംബൈ പൊലീസ് തലവനും എഴുതിയ കത്താണ് കണ്ടെത്തിയത്.
വാഹനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിരന്തരം ബുദ്ധിമുട്ടിച്ചതായും നിയമ സഹായവും പൊലീസ് സുരക്ഷയും േവണമെന്നും കത്തിൽ പറയുന്നു. വ്യാഴാഴ്ച രാത്രി മുതൽ മൻസുഖിനെ കാണാനില്ലെന്ന് കുടുംബം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് മൻസുഖിനെ പാലത്തിൽനിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുന്നത്. 45കാരനായ മൻസുഖിേന്റത് ആത്മഹത്യയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. കേസ് മഹാരാഷ്ട്ര ആന്‍റി ടെററിസം സ്ക്വാഡിന് കൈമാറിയതായി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
കാറിന്‍റെ സ്പെയർ പാർട്സ് കട നടത്തുന്ന വ്യക്തിയാണ് മൻസുഖ്. കാറിന്‍റെ യഥാർഥ ഉടമ സാം മുത്തേബ് ആണ്. കാറിന്‍റെ ഇന്‍റീരിയർ ചെയ്തത് മൻസുഖ് ആയിരുന്നു. ഇതിന്‍റെ പണം നൽകാത്തതിനാൽ മൻസുഖ് യഥാർഥ ഉടമക്ക് കാർ തിരിച്ചുനൽകിയിരുന്നില്ല. തുടർന്ന് കാർ മോഷണം പോയതോടെ മൻസുഖ് പൊലീസിൽ പരാതി നൽകിയിരുന്നതായും അനിൽ ദേശ്മുഖ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച താമസസ്ഥലത്തുനിന്ന് മൻസുഖ് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കെണ്ടടുത്തു. മാർച്ച് രണ്ടിനാണ് മൻസുഖ് കെത്തഴുതിയിരിക്കുന്നത്. കാർ മോഷണം പോയതെങ്ങനെയാണെന്നും പൊലീസുകാർ നിരന്തരം ബുദ്ധിമുട്ടിച്ചത് എങ്ങനെയാണെന്നും കത്തിൽ വിവരിക്കുന്നു. മൻസുഖിന്‍റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ കേസ് എൻ.ഐ.എക്ക് വിടണമെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടു.
ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്േഫാടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തുന്നത്. കാറിൽനിന്ന് ജെലാറ്റിൻ സ്റ്റിക്കുകളും അംബാനി കുടുംബത്തിന് എഴുതിയ ഭീഷണി കത്തും കണ്ടെടുത്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മൻസുഖ് ഹിരണിന്‍റെ വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഒരു വർഷമായി താൻ ഈ വാഹനം ഓടിക്കാറില്ലെന്നായിരുന്നു മൊഴി. വിൽക്കുന്നതിന് മുമ്പായി ഫെബ്രുവരി 16ന് ഓടിച്ചുനോക്കുകയും ചെയ്തു. എന്നാൽ മുലുന്ദ്-എയ്രോലി ലിങ്ക് റോഡിൽവെച്ച് കാർ കേടായതോടെ റോഡരികിൽ പാർക്ക് ചെയ്തു. അടുത്ത ദിവസം തിരിച്ചെത്തിയപ്പോൾ വാഹനം അവിടെ കാണാനില്ലായിരുന്നുവെന്നും മൊഴി നൽകിയിരുന്നു. കൂടാതെ ഇയാൾ വിക്രോലി പൊലീസ് സ്റ്റേഷനിൽ വാഹനം മോഷണം പോയതായി കാണിച്ച് പരാതി നൽകിയിരുന്നതായി മുംബൈ െപാലീസ് കണ്ടെത്തി.
അംബാനിയുടെ വീടിന് സമീപം സ്കോർപിയോ നിർത്തിയിട്ടശേഷം ഡ്രൈവറുമായി കടന്നുകളഞ്ഞ ഇന്നോവക്കുംവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അർധരാത്രി സ്കോർപിയോക്ക് പിന്നാലെ വെള്ള ഇന്നോവ വരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കർമിചാൽ റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഇന്നോവയിൽ കയറി രക്ഷപ്പെട്ടു. മുളുന്ദ് കവല പിന്നിട്ടശേഷം ഇന്നോവ എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.
3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാൻ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിൻ സ്റ്റിക്കുകളാണ് സ്കോർപിയോയിൽനിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിേൻറതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്. നേരത്തേ, മുകേഷിെൻറ വീടിനടുത്തെത്തി നിരീക്ഷണം നടത്തുകയും വാഹനങ്ങളുടെ നമ്പർ കണ്ടുവെക്കുകയും ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്കോർപിയോ നിർത്തിയിട്ടതെന്നും പൊലീസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.