ഭോപാൽ: മധ്യപ്രദേശിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം കല്ലുകൊണ്ട് തലക്കടിച്ചുകൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. സാത്രി ഗ്രാമത്തിലെ വനപ്രദേശത്തിലാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിരാം കുശ്വഹ (32) എന്നയാൾ പിടിയിലായി. ഇയാളുടെ ക്രൂരമായ ഉപദ്രവത്തിൽ ഗുരുതരാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
പെൺകുട്ടിയുടെ കുടുംബം അയൽവാസികളുമായി വ്യാഴാഴ്ച വൈകുന്നേരം വഴക്കിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടി ഖരഗ്പുർ പൊലീസ് സ്റ്റേഷനിൽ പോകും വഴി ഹരിരാം അവൾക്ക് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് പകരം പെൺകുട്ടിയെ സമീപത്തുള്ള കാട്ടിൽ കൊണ്ടുപോയി അയാൾ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മൊഴി പ്രകാരം ഹരിരാമിനെതിെര ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടി യു.പിയിെല ഝാൻസി ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.