പാട്ന: ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ സിനിമ സ്റ്റൈലിൽ നിറതോക്കും വെടിയുണ്ടകളുമായി ഭർത്താവ് എത്തിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദർ ബ്ലോക്കിലെ മതോഖർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
ഷെയ്ഖ്പുരയിലെ ഹുസൈനാബാദ് സ്വദേശി രാജുവാണ് ഭാര്യയെ രക്ഷിക്കാൻ തോക്കുമായെത്തിയത്. പലപ്പോഴും ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്ന വികാസ് കുമാർ എന്ന യുവാവാണ് രാജു വീട്ടിലില്ലാത്ത സമയം നോക്കി ഭാര്യയെ തട്ടിക്കൊണ്ടുപോയത്.
സംഭവമറിഞ്ഞ രാജു ഭാര്യയെ രക്ഷിക്കാൻ തോക്കും വെടിയുണ്ടകളുമായി വികാസിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു.
ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്ത രാജുവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ഇയാളുടെ ഭാര്യയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് മാറ്റി. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.