ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ സിംഹക്കൂട്ടിൽ കയറിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ജീവനക്കാർ രക്ഷിച്ചു. ബീഹ ാറിൽ നിന്നുള്ള റേഹാൻ ഖാനെയാണ് സിംഹക്കൂട്ടിൽ നിന്ന് ജീവനക്കാർ രക്ഷപ്പെടുത്തിയത്.
#WATCH Delhi: A man entered into enclosure of a lion at Delhi Zoo after climbing its metal grille. He was later brought out safely. DCP(Southeast)says "He's Rehan Khan, a 28-yr-old man from Bihar. He seems to be mentally unstable.He was immediately brought out without any injury" pic.twitter.com/t5n6bfPx7p
— ANI (@ANI) October 17, 2019
വേലി ചാടിയാണ് ഇയാൾ സിംഹക്കൂട്ടിലേക്ക് കയറിയത്. തുടർന്ന് സിംഹത്തിന് അഭിമുഖമായി ഇരിപ്പുറപ്പിച്ചു. മിനിട്ടുകൾ സിംഹ കൂട്ടിൽ ചെലവഴിച്ചുവെങ്കിലും പരിക്കേൽക്കാതെ ഇയാളെ രക്ഷപ്പെടുത്താൻ ജീവനക്കാർക്ക് കഴിഞ്ഞു.
അതേസമയം, ഡൽഹി മൃഗശാലയിലെ സുരക്ഷയിൽ അശങ്കയറിയിച്ച് മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തി. മൃഗശാലയിലെ വേലികൾക്ക് ഉയരം കുറവാണെന്നാണ് ഇവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.