മുംബൈ: സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യമുയർത്തി ബാന്ദ്രയിൽ അന്തർ സംസ്ഥാന തൊഴിലാളികളെ സംഘ ടിപ്പിച്ച ആൾ അറസ്റ്റിൽ. തൊഴിലാളി നേതാവായ വിനയ് ദുബെ ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലൂടെ ‘നമ്മുക്ക് വീട്ടിലേക്ക് തിരിച്ചുപോകാം’ എന്ന പ്രചാരണത്തിന് തുടക്കമിട്ടത് വിനയ് ദുബെ ആണെന്ന് പൊലീസ് കെണ്ടത്ത ി. മാഹാരാഷ്ട്രയിലെ കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർ ഭാരതീയ മഹാ പഞ്ചായത്ത് എന്ന പേരിൽ ഇയാൾ ഒരു സംഘടന നടത്തിയിരുന്നു.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലുടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുമുള്ള പ്രചരണത്തെ തുടർന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം തടിച്ചുകൂടിയത്. മെയ് മൂന്ന് വരെ ലോക്ഡൗൺ നീട്ടിയതോടെയാണ് ഇവർ നാട്ടിൽ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. പൊലീസെത്തി ലാത്തി ചാർജ് നടത്തിയാണ് ഇവരെ റോഡിൽനിന്ന് നീക്കിയത്.
ഏപ്രിൽ 14 ന് ലോക്ക്ഡൗൺ അവസാനിക്കുമെന്നും അതിനാൽ തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും വിനയ് ദുബെ ആവശ്യപ്പെടുന്ന വിഡിയോ വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. യു.പി, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഏപ്രിൽ 15 മുതൽ തൊഴിലാളികൾ കാൽനടയായി തിരിച്ചുപോകുമെന്നുമാണ് ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നത്.
വിനയ് ദുബെെയ കൂടാതെ 1000ത്തോളം തൊഴിലാളികൾക്കെതിരെയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.