ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ടിന് പിന്നാലെ ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മംഗൾയാെൻറ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ഖ്യാതി നാഷണൽ ജിയോഗ്രഫിക് മാഗസിനിലും.
മംഗൾയാൻ പകർത്തിയ ചൊവ്വാ ഗ്രഹത്തിെൻറ ചിത്രമാണ് മാഗസിൻറെ കവർ പേജിൽ ഇടം പിടിച്ചിരിക്കുന്നത്. മുമ്പും വിവിധ രാജ്യങ്ങൾ 50ൽ അധികം ചൊവ്വാ ദൗത്യ പദ്ധതികൾ നടത്തിയിട്ടുണ്ടെങ്കിലും മംഗൾയാന് ലഭിച്ചപോലെയുള്ള വ്യക്തതയാർന്ന ചിത്രങ്ങൾ ആർക്കും ലഭിച്ചിരുന്നില്ല.
മാഗസിനിൽ പ്രസിദ്ധീകരിച്ചത് മികച്ച വ്യക്തതയുള്ള ചിത്രമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 2014 സെപ്തംബർ 24ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മംഗൾയാൻ ദൗത്യത്തിെൻറ ചെലവ് 450 കോടി മാത്രമായിരുന്നു. ഇതോടെ ഇൗ നേട്ടം കൈവരിച്ച മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.