ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി മാണിക് സാഹ നാമനിർദേശ പത്രിക സമർപ്പിച്ചു

അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി മാണിക് സാഹ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് സാഹ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ബാർഡോവാലി നിയമസഭ മണ്ഡലത്തിൽ നിന്നാണ് മാണിക് സാഹ മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരോടപ്പമാണ് പോയതെന്നും തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്നും പത്രിക നൽകിയ ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

ആകെ 60 സീറ്റുകളിൽ 55 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്നത്. അഞ്ചു സീറ്റുകളിൽ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ സ്ഥാനാർഥികളും മത്സരിക്കും. ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. കഴിഞ്ഞവർഷം ബിപ്ലബ് ദേബ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മാണിക് സാഹ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 

Tags:    
News Summary - Manik Saha files nomination papers from Tripura’s Town Bardowali seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.