ത്രിപുരയിൽ സാഹ സ്ഥാനമൊഴിഞ്ഞു; പുതിയ മന്ത്രിസഭക്ക് അവകാശവാദം ഉന്നയിക്കാതിരുന്നത് ചർച്ചയായി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ ഗ​വ​ർ​ണ​ർ​ക്കു രാ​ജി ന​ൽ​കി. അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ ബി.​ജെ.​പി​യെ ന​യി​ച്ച മ​ണി​ക് സാ​ഹ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​ത്ത​ത് ച​ർ​ച്ച​യാ​യി. 60 അം​ഗ നി​യ​മ​സ​ഭ​യി​ൽ 32 സീ​റ്റി​ൽ ബി.​ജെ.​പി​യും ഒ​രു സീ​റ്റ് സ​ഖ്യ​ക​ക്ഷി​യാ​യ ഐ.​പി.​എ​ഫ്.​ടി​യും ജ​യി​ച്ചി​രു​ന്നു.

‘‘ഗ​വ​ർ​ണ​ർ സ​ത്യ​ദി​യോ നാ​രാ​യ​ണി​നു മു​മ്പാ​​കെ രാ​ജി സ​മ​ർ​പ്പി​ച്ചു. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തു​വ​രെ പ​ദ​വി​യി​ൽ തു​ട​രാ​ൻ ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു’’ -രാ​ജ​ഭ​വ​നി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന സാ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ മാ​ർ​ച്ച് എ​ട്ടി​ന് അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി സാ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ക്കു​​മെ​ന്നും യോ​ഗ​ത്തി​ന്റെ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ബി.​ജെ.​പി വ​ക്താ​വ് സു​ബ്ര​ത ച​​ക്ര​ബ​ർ​ത്തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​മ ഭൗ​മി​കി​നെ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​തി​മ നി​ല​വി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​ണ്. ധ​ൻ​പു​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ഇ​വ​ർ സി.​പി.​എ​മ്മി​ന്റെ കൗ​ശി​ക് ച​ന്ദ​യെ 3500 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണി​ക് സാ​ഹ​യെ​യാ​ണ് ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. 

ത്രിപുരയിൽ കരുത്ത് തെളിയിച്ച് ടിപ്ര മോത; 19 ശതമാനം വോട്ട് വിഹിതം

അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലൂ​​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ക​യാ​ണ് ഗോ​ത്ര​വ​ർ​ഗ പാ​ർ​ട്ടി​യാ​യ ടി​പ്ര മോ​ത. പ്ര​മു​ഖ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​​യോ സ​ഖ്യ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മോ ഇ​ല്ലാ​തെ ക​ന്നി മ​ത്സ​ര​ത്തി​ൽ​ത​ന്നെ 60ൽ 13 ​സീ​റ്റു​ക​ളാ​ണ് ഇ​വ​ർ നേ​ടി​യ​ത്. 42 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി​ക്ക് 19 ശ​ത​മാ​ന​മാ​ണ് വോ​ട്ട് വി​ഹി​തം.

ര​ണ്ടു വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം മാ​ത്ര​മാ​ണ് ഈ ​ചെ​റു പാ​ർ​ട്ടി​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​തെ​ങ്കി​ലും ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​ന​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു. ത്രി​പു​ര രാ​ജ​കു​ടും​ബ​ത്തി​ന്റെ ഇ​പ്പോ​ഴ​ത്തെ ത​ല​വ​നാ​ണ് ടി​പ്ര മോ​ത​യു​ടെ നേ​താ​വ് പ്ര​ദ്യോ​ത് കി​ഷോ​ർ മാ​ണി​ക്യ ദേ​ബ് ബ​ർ​മ. എ.​ഐ.​സി.​സി അം​ഗ​വും ത്രി​പു​ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​ജി​വെ​ച്ചാ​ണ് 2021ൽ ​ടി​പ്ര ഇ​ൻ​ഡി​ജ​ന​സ് പ്രോ​ഗ്ര​സി​വ് റീ​ജ​ന​ൽ അ​ല​യ​ൻ​സ് (ടി​പ്ര മോ​ത) രൂ​പ​വ​ത്ക​രി​ച്ച​ത്.

60 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ 20 എ​ണ്ണ​ത്തി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ മേ​ൽ​നോ​ട്ട​മി​ടാ​നും വി​ശാ​ല ടി​പ്ര ഭൂ​മി​ക്കും വേ​ണ്ടി​യാ​യി​രു​ന്നു പാ​ർ​ട്ടി രൂ​പ​വ​ത്ക​ര​ണം. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ർ​ത്തി​ച്ച കി​ഷോ​ർ മാ​ണ​ക്യ ദേ​ബ് ബ​ർ​മ​ക്ക് കൃ​ത്യ​മാ​യി ല​ക്ഷ്യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വേ​ണം മ​ന​സ്സി​ലാ​ക്കാ​ൻ. ബി.​ജെ.​പി-​ഐ.​പി.​എ​ഫ്.​ടി സ​ഖ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​വാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം. 2021ൽ ​ഗോ​ത്ര വ​ർ​ഗ​ങ്ങ​ൾ​ക്ക് സ്വ​യം​ഭ​ര​ണ അ​ധി​കാ​ര​മു​ള്ള ജി​ല്ലാ കൗ​ൺ​സി​ൽ (ടി.​ടി.​എ.​എ.​ഡി.​സി) തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. 28ൽ 18 ​സീ​റ്റു​ക​ളി​ൽ വി​ജ​യം നേ​ടാ​നാ​യി. അ​തേ​സ​മ​യം, അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം സ്വ​ന്തം എം.​എ​ൽ.​എ​മാ​രെ പാ​ർ​ട്ടി​​ക്കൊ​പ്പം നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് ടി​പ്ര മോ​ത​യു​ടെ നേ​താ​ക്ക​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ പാ​ർ​ട്ടി​ക്ക് ശോ​ഭ​ന​മാ​യ ഭാ​വി കാ​ണു​ന്നി​ല്ലെ​ന്നു​മാ​ണ് പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സ​ഞ്ജീ​ബ് ദേ​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Tags:    
News Summary - Manik Saha resigned in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.