ഇംഫാൽ: മെയ്തേയി വിഭാഗത്തിന്റെ പ്രതിഷേധത്തിന് പിന്നാലെ ബിഷ്ണാപൂരിലെ ലാംകായി ചെക്ക് പോയിന്റിൽ നിന്ന് അസം റൈഫിൾസിനെ മാറ്റി. സി.ആർ.പി.എഫിനും പൊലീസിനുമാണ് പകരം സുരക്ഷ ചുമതല നൽകിയിരിക്കുന്നത്. നേരത്തെ ചെക്ക് പോയിന്റിൽ നിന്ന് അസം റൈഫിൾസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മെയ്തേയി വനിതകൾ പ്രതിഷേധിച്ചിരുന്നു.
ഇംഫാലിലെ വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ച മെയ്തേയി വനിതകൾ അർധ സൈനിക വിഭാഗം ക്രൂരമായാണ് തങ്ങളോട് പെരുമാറിയതെന്ന് ആരോപിച്ചിരുന്നു. എ.ഡി.ജി.പിയാണ് ചെക്ക് പോയിന്റിലെ ചുമതലയിൽ നിന്ന് അസം റൈഫിൾസിനെ മാറ്റി ഉത്തരവിറക്കിയത്. മണിപ്പൂരിൽ നിന്ന് പോകരുതെന്ന് കുക്കി വനിതകൾ അസം റൈഫിൾസിനോട് ആവശ്യപ്പെടുന്ന വിഡിയോ നേരത്തെ വൈറലായിരുന്നു.
കലാപമൊടുങ്ങാത്ത മണിപ്പൂരിൽ അർധസൈനികവിഭാഗമായ അസം റൈഫിൾസും മണിപ്പൂർ പൊലീസും തമ്മിൽ ഭിന്നത മറനീക്കി പുറത്ത് വന്നിരുന്നു. പൊലീസ് വാഹനം തടഞ്ഞുവെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നീതിയെ പരിഹസിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് സുരക്ഷ സേന പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.