മണിപ്പൂർ കലാപം: ആ ​രാത്രിയുടെ നടുക്കുന്ന ഓർമയിൽ...

കൊ​ൽ​ക്ക​ത്ത: ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്രോ​ശി​ച്ച് പാ​ഞ്ഞ​ടു​ക്കു​ന്ന ആ​ൾ​ക്കൂ​ട്ടം, വീ​ടി​നു​മേ​ൽ തു​രു​തു​രാ വീ​ഴു​ന്ന ക​ല്ലു​ക​ൾ, ചു​റ്റും ക​ത്തി​യെ​രി​യു​ന്ന ഭ​വ​ന​ങ്ങ​ൾ... മേ​യ് മൂ​ന്നി​ന് അ​ഭി​ശ​പ്ത​മാ​യ ആ ​​രാ​ത്രി​യി​ലെ സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കു​​മ്പോ​ൾ ഡോ. ​കാം​ഖെ​ൻ​താ​ങ്ങി​ന്റെ ഓ​ർ​മ​ക​ളി​ലെ ന​ടു​ക്കം മാ​യു​ന്നി​ല്ല.

ജ​ർ​മ​നി​യി​ൽ നാ​സി​ക​ൾ ജൂ​ത​ന്മാ​ർ​ക്കു​നേ​രെ ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ന്നു​ണ്ടാ​യ​തെ​ന്ന് സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ ഹൊ​യ്നു ഹൗ​സ​ലും പ​റ​യു​ന്നു. ഗോ​ത്ര​വ​ർ​ഗ​ക്കാ​രും മെ​യ്തേ​യി വി​ഭാ​ഗ​ക്കാ​രും ഇ​ട​ക​ല​ർ​ന്ന് ജീ​വി​ക്കു​ന്ന ഇം​ഫാ​ലി​ലെ പെ​യ്റ്റി വെ​ങ്ങി​ലാ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്.

ആ​ക്ര​മി​ക്കൂ​ട്ട​മെ​ത്തു​മ്പോ​ൾ ബം​ഗ്ലാ​വി​ലെ ലൈ​ബ്ര​റി​യി​ൽ പ​ഠ​ന​ത്തി​ലാ​യി​രു​ന്നു ഡോ. ​കാം​ഖെ​ൻ​താ​ങ്. വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന ആ​ക്രോ​ശ​വു​മാ​യാ​ണ് ജ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​മു​ണ്ടാ​യി. ഒ​ടു​വി​ൽ എ​ങ്ങ​നെ​​യൊ​ക്കെ​യോ പു​റ​ത്തെ​ത്തി ര​ക്ഷ​പ്പെ​ട്ടു. ആ​ക്ര​മി​ക​ളി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി മു​ഖ്യ​മ​ന്ത്രി​യെ​യും മ​റ്റ് മ​ന്ത്രി​മാ​രെ​യും ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യി ഹൊ​യ്നു ഹൗ​സ​ൽ പ​റ​ഞ്ഞു. എ​ല്ലാ​വ​രും സ​ഹാ​യി​ക്കാ​മെ​ന്നും സൈ​ന്യ​ത്തെ അ​യ​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല.

മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ആ​ക്ര​മി​ക​ൾ പ്ര​ദേ​ശ​ത്ത് അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​നാ​യ പി​താ​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഏ​ണി​വെ​ച്ചാ​ണ് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. തൊ​ട്ട​ടു​ത്ത മ​റ്റൊ​രു വീ​ട്ടു​കാ​ർ രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കി​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് വീ​ടി​ന് എ​തി​ർ​വ​ശ​ത്തെ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് തീ​യി​ട്ട​തു​ക​ണ്ട​ത്.

അ​ടു​ത്ത​ത് ത​ങ്ങ​ളു​ടെ വീ​ടാ​യി​രി​ക്കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി കൈ​യി​ൽ കി​ട്ടി​യ സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് ഉ​ട​ൻ ര​ക്ഷ​പ്പെ​ട്ടോ​ടി. ഇ​തി​നി​ടെ ചി​ല​രു​ടെ ബാ​ഗു​ക​ൾ ത​ട്ടി​പ്പ​റി​ച്ചു. ചി​ല​രെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി. കാ​റു​ക​ൾ മ​റി​ച്ചി​ട്ട​ശേ​ഷം വീ​ടു​ക​ൾ​ക്ക് തീ​യി​ട്ടു. ര​ക്ഷ​പ്പെ​ട്ട​വ​ർ അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ് അ​ഭ​യം​തേ​ടി​യ​ത്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

40ഓ​ളം വീ​ടു​ക​ളാ​ണ് ആ ​രാ​ത്രി അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് മ​ണി​പ്പൂ​ർ വി​ട്ട ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രെ​ല്ലാം അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും പോ​യി. ഉ​ട​നെ​യൊ​രു തി​രി​ച്ചു​വ​ര​വി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Manipur Riot-In the trembling memory of that night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.