ഇംഫാൽ: ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരിൽ സ്ഫോടന പരമ്പര. കാങ്‌പോക്‌പിയിലാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. സപർമെയ്നക്കടുത്തും ഇംഫാലിലും നാഗാലാൻഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതക്കരികിലുമാണ് സ്ഫോടനമുണ്ടായത്. കാങ്‌പോക്‌പിയിലെ പാലത്തിന് കേടുപാടുണ്ടായി.
പുലർച്ചെ 1.15നാണ് കാങ്‌പോക്‌പിയിലെ സപർമെയ്നക്ക് സമീപം സ്ഫോടനമുണ്ടായതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലവും സമീപ പ്രദേശങ്ങളും സുരക്ഷാസേന അടച്ചു. പാലങ്ങളിൽ ശക്തമായ പരിശോധനകളേർപ്പെടുത്തി.
ഏപ്രിൽ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് സമയത്തും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോളിങ്ങ് ബൂത്തിന് നേരെയും അക്രമികൾ വെടിയുതിർത്തിരുന്നു. ചില ഭാഗങ്ങളിൽ ഇ.വി.എമ്മുകൾ നശിപ്പിച്ചതായും ബലപ്രയോഗവും ഭീഷണിപ്പെടുത്തലുകളും ഉണ്ടായതായും ആരോപണമുയർന്നിരുന്നു. ഇംഫാൽ ഈസ്റ്റിൽ വെടിവെപ്പിൽ വൃദ്ധന് പരിക്കേറ്റിരുന്നു. മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ എപ്രിൽ 22ന് റീ പോളിങ് നടന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.