ഇംഫാല്‍: മണിപ്പൂരില്‍ പുതിയ ജില്ലകള്‍ രൂപവത്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ യുനൈറ്റഡ് നാഗ കൗണ്‍സില്‍ നവംബര്‍ ഒന്നിന് തുടങ്ങിയ ഉപരോധം തുടരുന്നു. ദേശീയപാത 2,37 എന്നിവ യു.എന്‍.സി ഉപരോധിക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്.
അതിനിടെ, വിഷയത്തില്‍ ശക്തമായ താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തത്തെി. നിയമം കൈയിലെടുത്ത് യു.എന്‍.സി നടത്തുന്ന ഉപരോധം മനുഷ്യത്വത്തിനെതിരായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട മന്ത്രാലയം, വിഷയങ്ങള്‍ ജനാധിപത്യപരവും, നിയമപരവുമായ മാര്‍ഗങ്ങളിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്നും പറഞ്ഞു. നാഗ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ വിഭജിച്ച്, സദര്‍ഹില്‍സ്, ജിരിബാം എന്നീ രണ്ടു ജില്ലകള്‍ രൂപവത്കരിക്കുന്നത് അംഗീകരിക്കാനാവില്ളെന്നാണ് യു.എന്‍.സിയുടെ നിലപാട്. പുതിയ ജില്ലകള്‍ രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 1980ല്‍ തന്നെ തീരുമാനിച്ചെങ്കിലും നാഗ വിഭാഗത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് രൂപവത്കരണം നീണ്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.