ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും. ജയിലിൽ വെച്ച് തന്നെയാണ് ചോദ്യം ചെയ്യൽ. പുതിയ തെളിവുകൾ ലഭിച്ചതോടെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ എന്നാണ് വിശദീകരണം.
സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്നലെ അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു.
മരുന്നുകൾക്കൊപ്പം കണ്ണട, ഡയറി, പേന, ഭഗവദ്ഗീത എന്നിവ ജയിലിൽ കൈവശം വെക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ജയിലിൽവെച്ച് ധ്യാനത്തിന് അനുവാദം നൽകണമെന്നും ഭഗവദ്ഗീത കൈയിൽ വെക്കണമെന്നും സിസോദിയ കോടതിയോട് അഭ്യർഥിക്കുകയായിരുന്നു.
അതേസമയം, മദ്യനയക്കേസിൽ ഒരു മലയാളി കൂടി അറസ്റ്റിലായി. അരുൺ രാമചന്ദ്രൻ പിള്ളയാണ് അറസ്റ്റിലായത്. നേരത്തെ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.