മുംബൈ: മൻമോഹൻ സിങ്ങിെന വിമർശിച്ച് ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ആക്സിഡൻറൽ പ്രൈം മിനിസ്റ്റ റുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദങ്ങൾ തുടരുേമ്പാൾ വ്യത്യസ്ത അഭിപ്രായവുമായി ശിവ സേന. മൻമോഹൻ സിങ് ആക് സിഡൻറൽ(യാദൃശ്ചികമായി) പ്രധാനമന്ത്രിയായ ആളല്ലെന്നും ഒരു വിജയിച്ച പ്രധാനമന്ത്രിയാണെന്നും ശിവ സേന നേതാവ് സഞ് ജയ് റൗത് അഭിപ്രായപ്പെട്ടു.
അനുപം ഖേർ നായകനായി വിജയ് രത്നാകർ ഗുെട്ട സംവിധാനം ചെയ്ത ആക്സിഡൻറൽ പ്രൈം മ ിനിസ്റ്റർ മൻമോഹൻ സിങ്ങിനെ കളിയാക്കുന്നതും കുറ്റപ്പെടുത്തുന്ന തരത്തിലുമുള്ളതാണെന്ന അഭിപ്രായം ഉയർന്നിരുന്നു. ചിത്രത്തിെൻറ ടീസർ ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചത് വിവാദങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
‘രാജ്യത്തെ പത്ത് വർഷത്തോളം ഭരിച്ച ഒരു പ്രധാനമന്ത്രി, അദ്ദേഹത്തെ ജനങ്ങൾ ബഹുമാനിക്കുന്നുവെങ്കിൽ അയാളൊരു അപ്രതീക്ഷിതമായി ഉണ്ടായ പ്രധാനമന്ത്രിയല്ല. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്നും ശിവ സേന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അനുപം ഖേർ നായകനാകുന്ന ചിത്രത്തിെൻറ ടീസർ ഇറങ്ങിയതുമുതൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ചിത്രത്തിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മോശമായി ചിത്രീകരിക്കുകയും രാജ്യത്തിെൻറ മുൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.