സാമൂഹിക അനൈക്യം, മാന്ദ്യം, കൊറോണ എന്നിവ വൻ ഭീഷണി -മൻമോഹൻ

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ആശങ്കയുമായി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്. സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക മാന്ദ്യവും കൊറോണ വൈറസ് ബാധയും ഇന്ത്യയുടെ ആത്മ ാവിനെ മുറിവേൽപ്പിക്കുന്നതിനപ്പുറം അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക, ജനാധിപത്യ ശക്തിയെന്ന ഇന്ത്യയുടെ സ്ഥാനം തകർക്കുമെന്ന് മൻമോഹൻ സിങ് പറയുന്നു.

‘ദി ഹിന്ദു’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മൻമോഹൻ തന്‍റെ ആശങ്ക പങ്കുവെക്കുന്നത്. ക്രൂരമായ അക്രമ സംഭവങ്ങൾക്കാണ് ഏതാനും ആഴ്ചകളിൽ ഡൽഹി സാക്ഷിയായത്. 50ൽ അധികം പേർക്ക് ഒരു കാരണവുമില്ലാതെ ജീവൻ നഷ്ടമായി. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. സർവകലാശാല കാമ്പസുകളിലും പൊതുഇടങ്ങളിലും വീടുകളിലുമെല്ലാം ഈ അക്രമത്തിന്‍റെ ആഘാതങ്ങളുണ്ടായി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങൾ പൗരനെ സംരക്ഷിക്കുകയെന്ന ധർമ്മം ഉപേക്ഷിച്ചു. ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്ര മാധ്യമങ്ങളും നമ്മളെ തോൽപിച്ചു.

രാജ്യമാകമാനം പടരുന്ന സാമൂഹിക അരക്ഷിതാവസ്ഥയുടെ തീ ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുന്ന തരത്തിൽ ഭീഷണി ഉയർത്തുകയാണ്. ഇപ്പോഴത്തെ അക്രമങ്ങൾ ന്യായീകരിക്കാൻ മുൻകാല അക്രമം ചൂണ്ടിക്കാട്ടുന്നത് നിരർഥകമാണ്.

സ്വകാര്യ മേഖലയിൽ പുതിയ നിക്ഷേപം ഇല്ലാത്തതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രധാന വിപത്തായിരിക്കുന്നതെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ട കാര്യമാണ്. നിക്ഷേപകരും വ്യവസായികളും സംരംഭകരുമൊന്നും പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല. സാമൂഹിക അരക്ഷിതാവസ്ഥയും സാമുദായിക പ്രശ്നങ്ങളും ഇത് വർധിപ്പിക്കുകയേ ഉള്ളുവെന്നും മൻമോഹൻ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Manmohan Singh writes about economic despair, social disharmony and corona-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.