മനോഹർ പരീകർ ഇനി ജ്വലിക്കുന്ന ഓർമ

പനാജി: ഞായറാഴ്​ച അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീകറുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതിയോടെ സംസ്​കരിച്ച ു. ​ൈവദിക ഹിന്ദു ആചാര പ്രകാരമായിരുന്നു അന്ത്യ കർമങ്ങൾ​. മിറാമർ ബീച്ചിൽ നടന്ന സംസ്​കാര ചടങ്ങിൽ പരീകറുടെ മകൻ ചിത ക്ക്​ തീ കൊളുത്തി.

പൻജിമിലെ കലാ അക്കാദമിയിൽനിന്ന്​ വിലാപയാത്രയായാണ്​ മൃതദേഹം കൊണ്ടു പോയത്​. കാൽനടയായും വാഹനങ്ങളിലുമായി ആയിരങ്ങൾ മൃതദേഹത്തെ അനുഗമിച്ചു. സംസ്​കാര ചടങ്ങിൽ ആയിരങ്ങളാണ്​ പ​ങ്കെടുത്തത്​. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ വകുപ്പ്​ മന്ത്രി നിർമല സീതാരാമൻ, ഗോവ ഗവർണർ മൃദുല സിൻഹ എന്നിവർ പരീകറുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്​ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിയും അന്തിമോപചാരം രേഖപ്പെടുത്താനെത്തിയിരുന്നു.

മനോഹർ പരീകറുടെ അന്ത്യത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്​ ഈ മാസം 21 മുതൽ 24 വരെ നടത്താനിരുന്ന ഷിഗ്​മോ ഉത്സവം ഗോവ വിനോദ സഞ്ചാര വകുപ്പ്​ റദ്ദാക്കി.

Tags:    
News Summary - Manohar Parrikar cremated with military honours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.