രാഹുലുമായുള്ള കൂടികാഴ്​ചയിൽ റഫാൽ ചർച്ചയായില്ലെന്ന്​ പരീക്കർ

പനാജി: രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്​ചയിൽ റഫാൽ ചർച്ചയായില്ലെന്ന്​ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. തീർത്തും വ്യക്​തിപരമായ കാര്യങ്ങളാണ്​ കൂടികാഴ്​ചയിൽ സംസാരിച്ചത്​. കൂടികാഴ്​ചയെ രാഷ്​ട്രീയമായി ഉപയോഗിച്ചതിൽ ഖേദമുണ്ട്​. രാഹുൽ ഗാന്ധിക്ക്​ അയച്ച കത്തിലാണ്​ പരീക്കർ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്​.

നേരത്തെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറുടെ അനുമതിയില്ലാതെയാണ്​ മോദി റഫാൽ കരാറിൽ മാറ്റം വരുത്തിയതെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യൂത്ത്​ കോൺഗ്രസ്​ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കു​േമ്പാഴായിരുന്നു രാഹുലി​​​െൻറ പ്രസ്​താവന. കോൺഗ്രസ്​ അധ്യക്ഷ​​​െൻറ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ വ്യക്​തതയുമായി പരീക്കർ രംഗത്തെത്തുന്നത്​.

Tags:    
News Summary - Manohar Parrikar on meeting with rahul gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.