കന്നി വോട്ട് ചെയ്ത് മനുഭാക്കർ; 'നമ്മുടെ ചെറിയ ചുവടുവെപ്പ് വലിയ വികസനത്തിന് കാരണമാകും​​'

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തി കായികതാരവും പാരീസ് ഒളിമ്പിക്സിലെ മെഡൽ ജേത്രിയുമായ മനുഭാകർ. 22കാരിയായ മനു ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് ശേഷം രാജ്യത്തെ യുവതക്ക് മനു സന്ദേശം നൽകുകയും ചെയ്തു.

രാജ്യത്തെ യുവതലമുറയെന്ന നിലയിൽ വോട്ട് ചെയ്യുകയെന്നത് നമ്മുടെ കർത്തവ്യമാണ്. നിങ്ങൾക്ക് നല്ലതായി തോന്നുന്ന സ്ഥാനാർഥിക്കോ നേതാവിനോ വോട്ട് ചെയ്യുക. നമ്മുടെ ഈ ചെറിയ ചുവടുവെപ്പ് വലിയ വികസനത്തിന് കാരണമാകുമെന്നും മനുഭാക്കർ പറഞ്ഞു.

ഇതാദ്യമായാണ് താൻ വോട്ട് ചെയ്യുന്നത്. തനിക്ക് വോട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മനുഭാക്കർ പ്രതികരിച്ചു. പാരീസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മനുഭാക്കർ രണ്ട് വെങ്കല മെഡലുകളാണ് ഇന്ത്യക്ക് വേണ്ടി നേടിയത്.

അതേസമയം, ഹരിയാന തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ ഒമ്പതര വരെയുള്ള കണക്കുകൾ പ്രകാരം 9.53 ശതമാനമാണ് പോളിങ്.

Tags:    
News Summary - Manu Bhaker votes for first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.